തൃശൂർ: തൃശൂർ-കോഴിക്കോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി റിലേ ബസ് സർവിസ് തിങ്കളാഴ്ച ആരംഭിക്കും. തൃശൂരിൽനിന്ന് കുറ്റിപ്പുറത്തേക്കും അവിടെനിന്ന് മറ്റൊരു ബസിൽ കോഴിക്കോട്ടേക്കുമാണ് യാത്ര. തിങ്കളാഴ്ച പുലർച്ച 5.30 മുതൽ തൃശൂരിൽനിന്ന് സർവിസ് ആരംഭിക്കും. കോഴിക്കോട്ടുനിന്ന് രാവിലെ ആറിന് ആദ്യ ബസ് പുറപ്പെടും.
യാത്രക്കാർക്ക് ഇരുഭാഗത്തേക്കുമുള്ള തുടർ യാത്രക്ക് കുറ്റിപ്പുറത്ത് ബസുകളുണ്ടാവും. വൈകീട്ട് 6.30 വരെ തൃശൂരിൽനിന്ന് കുറ്റിപ്പുറത്തേക്ക് ബസ് സർവിസുണ്ടാകും. വൈകീട്ട് ആറുവരെ കോഴിക്കോട്ടുനിന്ന് സർവിസുണ്ടാവും. കുറ്റിപ്പുറത്തുനിന്ന് വൈകീട്ട് 7.40 വരെ തൃശൂരിലേക്കും 7.10 വരെ കൊഴിക്കോട്ടേക്കും സർവിസുണ്ടാകുമെന്ന് തൃശൂർ ഡി.ടി.ഒ കെ.ടി. സെബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.