കെ.എസ്.ആർ.ടി.സി ബസിടിച്ച് കേടുപാട് സംഭവിച്ച അഗ്നിശമനസേനയുടെ വാഹനങ്ങൾ
Posted On
date_range Updated On
date_range പമ്പയിലെ അഗ്നിരക്ഷസേനയുടെ വാഹനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു
ശബരിമല: അഗ്നിശമന സേനയുടെ പമ്പയിലെ ഗാരേജില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു. വ്യാഴാഴ്ച പുലർച്ച അഞ്ചരക്കാണ് സംഭവം. ഗാരേജില്‍ പാർക്ക് ചെയ്തിരുന്ന രണ്ട് ജീപ്പുകൾക്കും ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിളിനും കേടുപാട് സംഭവിച്ചു.
നിലക്കലിൽനിന്ന് തീർഥാടകരുമായി എത്തിയ ചെയിൻ സർവിസ് ബസാണ് അപകടത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ഗാരേജിന്റെ താൽക്കാലിക മേല്‍ക്കൂര തകർന്ന് വാഹനങ്ങള്‍ക്ക് മേൽ വീണു. സംഭവസമയം ഗാരേജിന് സമീപം ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം വഴിമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.