ടിക്കറ്റ്​ നിരക്കുകളിൽ ഇളവുമായി കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം: ടിക്കറ്റ്​ നിരക്കുകളിൽ ഇളവുകളുമായി കെ.എസ്​.ആർ.ടി.സി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂപ്പർ ഫാസ്​റ്റ്​, സൂപ്പർ എക്​സ്​പ്രസ്​, സൂപ്പർ ഡീലക്​സ്​ ബസുകളിലാണ് 25 ശതമാനം​ നിരക്കിളവ്​ ലഭിക്കുക. കോവിഡിനെ തുടർന്ന്​ യാത്രക്കാർ കുറഞ്ഞ പശ്​ചാത്തലത്തിലാണ്​ തീരുമാനം.

ചൊവ്വാഴ്​ചയോ ബുധനാഴ്​ചയോ വ്യാഴാ​ഴ്​ച്ചയോ അവധി ദിനമാണെങ്കിൽ പിറ്റേ ദിവസം ഈ ഇളവ്​ ലഭ്യമാവില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ ടിക്കറ്റ്​ നിരക്ക്​ കുറച്ച്​ തന്നെ മുന്നോട്ട്​ പോകാനാണ്​ കെ.എസ്​.ആർ.ടി.സിയുടെ തീരുമാനം. അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലും ഇളവ്​ ലഭിക്കും.

കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച സർവീസുകളെല്ലാം കെ.എസ്​.ആർ.ടി.സി ഏതാണ്ട്​ പഴയ രീതിയിൽ പുനഃരാരംഭിച്ചിട്ടുണ്ട്​. ദീർഘദൂര ബസുകളും സർവീസ്​ നടത്തുണ്ട്​. പക്ഷേ എല്ലാ സർവീസുകളിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവാണ്​.

Tags:    
News Summary - KSRTC Bus Charge decrease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.