തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ബസിന്‍റെ ഉൾവശം പൂർണമായി കത്തിനശിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.
ആറ്റിങ്ങലിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിനാണ് തീപിടിച്ചത്. ബസിന്‍റെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട് നിർത്തി യാത്രക്കാരെ ഉടൻ പുറത്തിറക്കുകയായിരുന്നു.
പുക ഉടൻ തീയായി പടർന്നു. അഗ്നിശമന സേനയെത്തിയാണ് തീ പൂർണമായി അണച്ചത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.