കാസർകോ​ട്ടേക്കുള്ള മെഡിക്കൽ സംഘം സഞ്ചരിച്ച കെ.എസ്​.ആർ.ടി.സി ബസ്​ കേടായി

ഹരിപ്പാട്: തിരുവനന്തപുരത്തുനിന്ന്​ കാസർകോട്​ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡോക്​ടർമാരുമായി തിരിച്ച​ കെ .എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസ് ഹരിപ്പാട്ട്​ തകരാറിലായി​. ഞായറാഴ്​ച രാവിലെ 11ഓടെ ബസ് ഹരിപ്പാട്​ എത്തിയപ്പോൾ കേടാക ുകയായിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിൽ എത്തിച്ച്​ നന്നാക്കി ഒരുമണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്.

കെ.എസ്​.ആർ.ടി.സി ഹരിപ്പാട് സ്​റ്റേഷൻ ഇൻസ്​പെക്ടർ ആർ. നൗഷാദ്, ഗാർഡ് ചന്ദ്രാനന്ദ് എന്നിവർ ഉടൻ മെക്കാനിക് എസ്. ശിവപ്രസാദ്, ബാറ്ററി ചാർജ്​മാൻ പി. അജിത് എന്നിവരെ വിളിച്ചുവരുത്തി ബാറ്ററി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.

പത്ത് ഡോക്ടർമാർ, പത്ത് നഴ്​സുമാർ, അഞ്ച് നഴ്സിങ്​ അസിസ്​റ്റൻറ്​, രണ്ട്​ ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ 27 പേർ ബസിലുണ്ടായിരുന്നു. ബസ് നന്നാക്കുന്നതിനിടെ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം സ്​റ്റേഷൻ അധികൃതർ ഒരുക്കി. ഹരിപ്പാട് ആക്സിഡൻറ്​ റെസ്ക്യൂ ടീമും മെക്കാനിക്കിനെ സഹായിക്കാൻ എത്തിയിരുന്നു.

യാത്രയുടെ പ്രാധാന്യം കണക്കിലെടുത്ത് എറണാകുളത്ത് മറ്റൊരു എ.സി ലോഫ്ലോർ വോൾവോ ബസ് തയാറാക്കി നിർത്തിയിരുന്നു. ഡോക്ടർമാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയം കൊണ്ട് തന്നെ ബസ് മാറ്റി നൽകി. തിരുവനന്തപുരത്തുനിന്ന്​ എത്തിയ ബസ് കൂടുതൽ പരിശോധനക്കായി എറണാകുളം ഗാരേജിലേക്ക്​ കൊണ്ടുവന്നു.

Tags:    
News Summary - ksrtc bus break down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.