തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ പന്നിത്തടത്ത് കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കുന്നംകുളത്തേക്ക് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.

കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ബസിന്‍റെയും മീൻ ലോറിയുടേയും മുൻവശം പൂർണമായും തകർന്നു. 

Tags:    
News Summary - ksrtc bus and lorry collided in thrissur pannithadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.