ലൈൻ പൊട്ടിവീഴാൻ സാധ്യത; ജാഗ്രത വേണമെന്ന്​ കെ.എസ്​.ഇ.ബി

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യി​ൽ വ്യാ​പ​ക​മാ​യി വൃ​ക്ഷ​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ വീ​ഴാ​നും ലൈ​ൻ പൊ​ട്ടി​വീ​ഴാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ കെ.​എ​സ്.​ഇ.​ബി മു​ന്ന​റി​യി​പ്പ്.

അ​പ​ക​ട​ങ്ങ​ളോ അ​പ​ക​ട​സാ​ധ്യ​ത​ക​ളോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ കെ.​എ​സ്.​ഇ.​ബി സെ​ക്​​ഷ​ൻ ഓ​ഫി​സി​ലോ പ്ര​ത്യേ​ക എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 9496010101 ലോ ​അ​റി​യി​ക്ക​ണം.

ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക​മാ​യു​ണ്ടാ​യ തീ​വ്ര​മ​ഴ​യി​ലും കാ​റ്റി​ലും വൈ​ദ്യു​തി​മേ​ഖ​ല​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്​​ട​മാ​ണു​ണ്ടാ​യ​ത്. ഉ​ന്ന​ത വോ​ൾ​ട്ട​ത​യി​ലു​ള്ള ലൈ​നു​ക​ൾ​ക്കു​വ​രെ ത​ട​സ്സ​മു​ണ്ടാ​യി.

മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും മ​ര​ക്കൊ​മ്പു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണും നൂ​റു​ക​ണ​ക്കി​ന് വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ ഒ​ടി​ഞ്ഞ്​ ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​യി. സ​മ​യ​ബ​ന്ധി​ത ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നും ശ്ര​മം തു​ട​രു​ക​യാ​ണ്.

പ്ര​ദേ​ശ​മാ​കെ വെ​ളി​ച്ച​മെ​ത്തി​ക്കു​ന്ന 11 കെ.​വി ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന. തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ലോ ​ടെ​ൻ​ഷ​ൻ ലൈ​നു​ക​ളി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കും. ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും വ്യ​ക്തി​ഗ​ത പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ക​യെ​ന്നും കെ.​എ​സ്.​ഇ.​ബി അ​റി​യി​ച്ചു.

Tags:    
News Summary - KSEB Warning message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.