തിരുവനന്തപുരം: സ്ഥാപനത്തിന് നഷ്ടമുണ്ടായ കേസുകളിൽ ഉത്തരവാദികളായ ജീവനക്കാർ വിരമിച്ചാലും നടപടികൾ തുടരാൻ കെ.എസ്.ഇ.ബി. വിരമിച്ച് നാലുവർഷത്തിനകം ഇത്തരം കേസുകളിൽ നഷ്ടം ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് നിർദേശം. തൃശൂർ ജില്ലയിൽ കണക്ടഡ് ലോഡിൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ച സംഭവത്തിൽ ഉപഭോക്താവിന് 34,946 രൂപ വിജിലൻസ് വിഭാഗം പിഴ ചുമത്തിയിരുന്നു. എന്നാൽ ഇത് ഇളവ് ചെയ്ത് കുറഞ്ഞ തുക നിശ്ചയിച്ച് നൽകിയ ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര വീഴ്ചയായി അന്വേഷണത്തിൽ കണ്ടെത്തി. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.
ഉദ്യോഗസ്ഥനിൽനിന്ന് വിശദീകരണം തേടാനുള്ള നിർദേശം വിജിലൻസ് വിഭാഗം തൃശൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇലക്ട്രിക്കൽ സർക്കിളിലേക്ക് അയച്ചു. 2017ൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർവീസിൽനിന്ന് വിരമിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലും എച്ച്.ആർ.എം വിഭാഗം ചീഫ് എൻജിനീയർ ഓഫിസിലേക്ക് എത്തുന്നത് 2024 ജൂണിലാണ്. ഈ വിഷയം ഡയറക്ടർ ബോർഡ് യോഗം പരിഗണിച്ചു.
തുടർന്നാണ് സ്ഥാപനത്തിന് നഷ്ടമുണ്ടാക്കുന്ന വിധം സർവീസിലിരിക്കെ ചുമത്തപ്പെട്ട കുറ്റങ്ങളിൽ ജീവനക്കാർക്കെതിരെ കാലതാമസമില്ലാതെ നടപടികൾ പൂർത്തിയാക്കാനുള്ള നടപടികൾക്കുള്ള നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.