കെ.എസ്.ഇ.ബി സുരക്ഷാ മുന്നറിയിപ്പ്; ‘പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം’

തിരുവനന്തപുരം: മഴകനത്ത സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.

ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം. പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റുള്ള അപകടങ്ങൾ ചിലയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

ഇന്ന് വൈകീട്ട് കോഴിക്കോട് താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലട്രിക്ക് പോസ്റ്റിലേക്ക് മറിഞ്ഞു വീണതിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Tags:    
News Summary - KSEB Security Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.