ആലപ്പുഴ: േകരളത്തിെല ആരോഗ്യ വകുപ്പിെൻറ അടുക്കള എന്ന പേരിൽ ഒരിക്കൽ സംസ്ഥാനത്തിന് അഭിമാനമായിരുന്ന കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിലിെൻറ അടിത്തറയിളകും വിധത്തിൽ കമീഷൻ റാക്കറ്റ് പിടിമുറുക്കി. ഒൗഷധ ഉൽപാദനത്തേക്കാളേറെ കമ്പനിയിൽ സജീവമായി നടക്കുന്നത് വമ്പൻ കമീഷൻ ലക്ഷ്യമിട്ടുള്ള ഇതരസംസ്ഥാന വിൽപന മാത്രമാണ്. മഹാപ്രളയം മൂലം കേരളം രോഗാതുരമായ കാലഘട്ടത്തിൽ സംസ്ഥാനത്ത് ജീവൻ രക്ഷാ മരുന്നുകൾ അവശ്യവസ്തുക്കളായ സാഹചര്യത്തിൽ പോലും അയൽ സംസ്ഥാനമായ തമിഴ്നാടുമായി കച്ചവടത്തിനായിരുന്നു കെ.എസ്.ഡി.പിക്ക് താൽപര്യം.
സംസ്ഥാന സർക്കാറിെൻറ തന്നെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് മെഡിക്കൽ സർവിസസ് കോർപറേഷന് നൽകുന്നതിെൻറ ഏതാണ്ട് പകുതി വിലയ്ക്ക് തമിഴ്നാടിന് മരുന്ന് നൽകുന്നതിനു പിന്നിൽ വലിയ അഴിമതി മണക്കുന്നതായാണ് ആക്ഷേപം. മറ്റു സംസ്ഥാനങ്ങളുമായുള്ള മരുന്ന് വിൽപനയിലൂടെ കമ്പനി വലിയ ലാഭത്തിലേക്ക് കുതിക്കുകയാണെന്ന അധികൃതരുടെ വാദം പൊള്ളയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 20 ശതമാനം ലാഭമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, ഇടനിലക്കാരന് 13 ശതമാനം വരെ കമീഷനായി പോകുന്നുണ്ടത്രെ. പുറമെ ചരക്ക്കൂലിയും ഇൻഷുറൻസ് കവറേജ് ചെലവുമെല്ലാം കമ്പനി വഹിക്കണം.
തമിഴ്നാട് മെഡിക്കൽ സർവിസസ് കോർപറേഷന് ഒരു പാരാസെറ്റമോൾ ഗുളിക 0.2007 ൈപസക്ക് നൽകുേമ്പാൾ കേരളത്തിന് നൽകുന്നത് 0.4013 രൂപക്കാണ്. പ്രമേഹത്തിനുള്ള മെറ്റ്ഫോമിന്‍ കേരളത്തിൽനിന്ന് 0.3204പൈസയാണ് ഒരു ഗുളികക്ക് വാങ്ങുന്നതെങ്കിൽ തമിഴ്നാട്ടിൽ നിന്ന് 0.1670 പൈസയാണ്. വിര ഗുളികയായ ആൽബൻറസോൾ ഒന്നിന് കേരളത്തോട് 1.0870 പൈസ വാങ്ങുേമ്പാൾ തമിഴ്നാട്ടിൽ നിന്ന് 0.6398 പൈസയേ വാങ്ങുന്നുള്ളൂ. അൾസറിനുള്ള ഒമിപ്പറാസോളിലും പ്രകടമായ വില വ്യത്യാസമുണ്ട്.
കേരളത്തിന് -0.5681.തമിഴ്നാടിന് -0.2520. ആൻറി ബയോട്ടിക്കായ ആമോ സൈക്ലിെൻറ വില കേരളത്തിനും തമിഴ്നാടിനുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് യഥാക്രമം1.0750, 0.7106 എന്നിങ്ങനെയാണ്. ഇടനിലക്കാർ വഴി ഇതരസംസ്ഥാനങ്ങളിൽ നടക്കുന്ന ഇടപാടിൽ കോടികളാണ് കമീഷൻ ഇനത്തിൽ മറിയുന്നത്. ഇടനിലക്കാരന് കമീഷൻ കൂട്ടി നൽകുന്നതിെൻറ പങ്ക് കൃത്യമായി വാങ്ങിയെടുക്കുന്നതിൽ പ്രത്യേക വിരുതുള്ളവരാണ് കമ്പനിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.