ഗൗരിയമ്മയുടെ ചിതാഭസ്​മം അന്ധകാരനഴി കടപ്പുറത്ത് നിമജ്ജനം ചെയ്​തു

ചേർത്തല: അന്തരിച്ച ജെ.എസ്​.എസ്​ നേതാവും വിപ്ലവനായികയുമായ കെ.ആർ. ഗൗരിയമ്മയുടെ ചിതാഭസ്​മം ജന്മനാടായ അന്ധകാരനഴിയിൽ കടലിൽ നിമജ്ജനം ചെയ്​തു. കുടുംബവീടായ കളത്തിൽപറമ്പിൽ വീട്ടിൽ അടുത്ത ബന്ധുക്കൾ ഒത്തുചേർന്നാണ്​ ചടങ്ങുകൾ നടത്തിയത്​.

ഗൗരിയമ്മയുടെ എട്ട്​ സഹോദരങ്ങളുടെ മക്കളും ചെറുമക്കളും അടക്കമുള്ള ബന്ധുക്കൾ കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ ചടങ്ങിൽ പ​ങ്കെടുത്തു. രാവ​ിലെ 10.30ന്​​ കടപ്പുറത്തെത്തിച്ച ചിതാഭസ്​മം ഗൗരിയമ്മയുടെ സഹോദരീപുത്രിയായ ബീനയുടെ മക്കളായ ഡോ. അരുൺ, ഡോ. അഞ്ജന എന്നിവർ ചേർന്നാണ്​ നിമജ്ജനം ചെയ്​തത്​. എ.എം. ആരിഫ്​ എം.പിയും പ​ങ്കെടുത്തു.

മേയ്​ 11നാണ്​ ഗൗരിയമ്മ അന്തരിച്ചത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കരിച്ചശേഷം ചാത്തനാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മം നാലുമാസത്തിനു​ശേഷമാണ്​ നിമജ്ജനം ചെയ്യുന്നത്​. മാതാപിതാക്കളായ കെ.എ. രാമ​െൻറയും പാർവതിയമ്മയുടെയും എല്ലാ സഹോദരങ്ങളുടെയും ചിതാഭസ്മം അന്ധകാരനഴി കടപ്പുറത്താണ് ഒഴുക്കിയത്​.

Tags:    
News Summary - KR Gouri Amma's ashes were immersed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.