തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാറിനെയും വിവാദക്കുരുക്കിലാക്കി പുനർനിർമാണത്തിനുള്ള കൺസൾട്ടൻറ് നിയമനം. പല വിദേശരാജ്യങ്ങളിലും വിവാദത്തിലകപ്പെട്ട കെ.പി.എം.ജിയെന്ന അന്താരാഷ്ട്ര ഏജൻസിയെ കൺസൾട്ടൻറായി നിയമിച്ചതാണ് നവകേരള നിർമാണം എന്ന സ്വപ്നപദ്ധതിയെക്കുറിച്ച് ചോദ്യമുയർത്തുന്നത്. പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തലയും കോൺഗ്രസ് നേതാവ് വി.എം. സുധീരനും ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ഇ.പി. ജയരാജൻ സർക്കാറിനുവേണ്ടി പ്രതിരോധം ഉയർത്തി.
കൺസൾട്ടൻസിയെ നിമിത്തമാക്കി പഴയ ലാവലിൻ വിവാദം ഉന്നയിക്കപ്പെടുമെന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. സി.പി.എമ്മിനെ മുമ്പ് പ്രതിരോധത്തിലാക്കിയ മറ്റൊരു വിവാദം ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട വിദേശഫണ്ടായിരുന്നു. പാർട്ടിയിലെ ആഭ്യന്തരകലഹത്തിന് ആവോളം ആയുധം സമ്മാനിച്ച വിവാദത്തിൽ ഒരു വശത്ത് അണിനിരന്നവരിൽ ഒട്ടുമുക്കാലും ഇന്ന് സി.പി.എമ്മിൽ ഇല്ല. തെൻറ രാഷ്ട്രീയലക്ഷ്യത്തിന് അതിനെ ആവോളം ഉപയോഗിച്ച വി.എസ്. അച്യുതാനന്ദൻ ആവെട്ട ദുർബലനുമായി. മുഖ്യമന്ത്രിക്കെതിരെ ഇന്ന് കെ.പി.എം.ജിയെ മുന്നിൽ നിർത്തി പാർട്ടിക്ക് പുറത്ത് ആളൊരുക്കുേമ്പാൾ, അന്ന് വിവാദത്തിലകപ്പെട്ട മന്ത്രി തോമസ് െഎസക് പ്രതികരിച്ചിട്ടില്ല.
സംസ്ഥാനം സമാഹരിക്കുന്ന പണം കൊണ്ടുമാത്രം പുനർനിർമാണം സാധ്യമല്ലെന്നാണ് സർക്കാറും സി.പി.എമ്മും വാദിക്കുന്നത്. വിദേശ ധനസഹായം ഉറപ്പാക്കാൻ അന്താരാഷ്ട്ര കൺസൾട്ടൻസികളുടെ സേവനം അത്യന്താപേക്ഷിതമാണെന്നും അവർ പറയുന്നു. രാജ്യത്ത് കേന്ദ്രപദ്ധതികളിൽ കൺസൾട്ടൻറായി പ്രവർത്തിക്കുന്ന നാല് വലിയ ഏജൻസികളിൽ ഒന്നാണ് കെ.പി.എം.ജി. കേന്ദ്രത്തിെൻറ മേക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ ഇനിഷ്യേറ്റീവ്, ഭാരത്മാല, സാഗർമാല പ്രോജക്ട് തുടങ്ങി 5,000 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് കെ.പി.എം.ജിയെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സർക്കാർ ചങ്ങാത്ത മുതലാളിത്തതിെൻറ ഏറ്റവും വലിയ വക്താക്കളാകുന്നതിെൻറ ഉദാഹരണമാണ് കൺസൾട്ടൻസി നിയമനമെന്നാണ് എതിർവാദം. സംസ്ഥാന ആസൂത്രണ ബോർഡിെൻറ നേതൃത്വത്തിൽ പുനർനിർമാണസാധ്യത തേടാമെന്നും ഇവർ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.