തദ്ദേശ വാർഡ് വോട്ടർപട്ടിക പുതുക്കുന്നതിൽ പരിശോധന വേണം; സർവകക്ഷിയോഗം വിളിക്കണമെന്ന് കെ.പി.സി.സി

തിരുവനന്തപുരം: തദ്ദേശ വാർഡ് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കുന്നതിൽ പരിശോധന വേണമെന്ന് കെ.പി.സി.സി. പുതിയ അപേക്ഷകളിൽ ക്രമാതീതമായ വർധനവ് കാണുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സർവകക്ഷിയോഗം വിളിക്കണമെന്നും കത്തിലൂടെ കെ.പി.സി.സി ആവശ്യപ്പെട്ടു.

തദ്ദേശ വാർഡ് വോട്ടർപട്ടിക കഴിഞ്ഞ ഒക്ടബോറിൽ തെരഞ്ഞെടുപ്പ് കമീഷൻ പുതുക്കിയിരുന്നു. അതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകളിൽ വലിയ തോതിൽ അപേക്ഷകളുടെ എണ്ണം ഉയരുന്നുണ്ട്. ഇത്തരം അപേക്ഷകൾ ക്രമാതീതമായി വർധിക്കുന്നത് സംശയകരമാണ്. ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥനെ വച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യം.

ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം വെള്ളറടയിലെ ഒരു വാർഡിൽ മാത്രം 620 പുതിയ അപേക്ഷകളാണ് വന്നതെന്ന് ഉദാഹരണമായി കെ.പി.സി.സി. ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - KPCC said that there should be an inspection in updating the electoral roll of the local ward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.