Posted On
date_range Updated On
date_range കെ.പി.സി.സി പുന:സംഘടന ചർച്ച, കേരള നേതാക്കൾ ഡൽഹിയിലേക്ക്
ന്യൂഡൽഹി: കെ.പി.സി.സി പുനസംഘടനയെക്കുറിച്ച് ഹൈക്കമാന്‍റുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡൽഹിയിലേക്ക് പോകുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഈ ആഴ്ച അവസാനം പോകുമെന്നാണ് വിവരം.
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണവും ഡി.സി.സി പുനസംഘടനയുമാകും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളെ ചര്‍ച്ച നടത്തിയിരുന്നു. ഡൽഹിയിലെ ചർച്ചകൾക്ക് മുൻപ് സംസ്ഥാനത്ത് പ്രാഥമിക ധാരണയുണ്ടാക്കാനായിരുന്നു ഇത്.
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണവും ഡി.സി.സി പുനസംഘടനയുമാകും ചർച്ചാവിഷയം. ഡൽഹിയിലെ ഈ ചർച്ചകൾക്ക് ശേഷമാണ് ഭാരവാഹികളെ പ്രഖ്യാപിക്കുക. മുഴുവൻ ഡിസിസികളും അഴിച്ചുപണിയും. ഡി.സി.സി പ്രസിഡന്‍റുമാരെയാണ് ആദ്യം പ്രഖ്യാപിക്കുക എന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.