തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ നേതാക്കളുമായി ചർച്ച നടത്താൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലെത്തും. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന നേതാക്കളുമായി നടന്ന വിപുലമായ കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയായാണിത്.
ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, എം.എം. ഹസന് തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് ശനിയാഴ്ച ചെന്നിത്തലയെ കാണുക. കഴിഞ്ഞ 26ന് ഹസനും ഡി.സി.സി പ്രസിഡൻറുമാര്‍ക്കും ഒപ്പം ചെന്നിത്തലയോടും ഡല്‍ഹിയിലെത്താന്‍ ഹൈകമാൻഡ് നിർദേശിച്ചിരുന്നു.
എന്നാൽ, മൂന്നാര്‍ പ്രശ്നം സൃഷ്ടിച്ച സംഘര്‍ഷഭരിതമായ സാഹചര്യവും നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസവുമായിരുന്നതിനാൽ അദ്ദേഹം യാത്ര ഒഴിവാക്കി മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.