Posted On
date_range Updated On
date_range പൊതുസ്ഥലത്ത് മുഖംമറക്കുന്നതിനെതിരെ നിയമം വേണം -ശശികല
കോഴിക്കോട്: ഭീകരവാദത്തിെൻറ സർവകലാശാലയായി കേരളം മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. മതമൗലിക വാദികൾ പണംകൊടുത്ത് വളർത്തുന്നവരാണ് രാഷ്ട്രീയക്കാർ. മതമൗലിക വാദികളെ എതിർക്കുന്നവരോടാണ് രാഷ്ട്രീയ പാർട്ടികൾക്ക് എതിർപ്പ്. ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാറാട് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.
പൊതുസ്ഥലത്ത് മുഖംമറച്ച് യാത്രചെയ്യാൻ അനുവദിക്കില്ലെന്ന നിയമനിർമാണത്തിന് പൊതുമധ്യത്തിൽനിന്ന് ആവശ്യം ഉയരണം. എം.ഇ.എസിന് പറയാൻ സാധിച്ചിട്ടും ഇവിടത്തെ ഭരണാധികാരികൾക്ക് അതിന് സാധിച്ചില്ല. മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഭരണകൂടം അറിയണം. 1921ൽ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ നാടാണിതെന്നും ശശികല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.