മുത്തലാഖ് ചൊല്ലിയ കോഴിക്കോട്​ സ്വദേശിയെ എയർപോർട്ടിൽനിന്ന്​ അറസ്റ്റ് ചെയ്തു; മാതാപിതാക്കളും പ്രതികൾ

നാദാപുരം (കോഴിക്കോട്​): മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുകയും 31 പവൻ കൈക്കലാക്കുകയും ചെയ്ത യുവാവിനെ എയർ പോർട്ടിൽ അറസ്റ്റ് ചെയ്തു. താനക്കോട്ടൂരിലെ അന്ത്യോളച്ചാലിൽ ഞാലിയോട്ടുമ്മൽ ജാഫറിനെയാണ്​ (22) കണ്ണൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും വളയം പൊലീസിന് കൈമാറുകയും ചെയ്തത്.

ജാഫറിന്‍റെ ഭാര്യ കോടഞ്ചേരിയിലെ ഷിഹാന തസ്നി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിഹാഹസമയത്ത് നൽകിയ സ്വർണാഭരണത്തിൽ 31 പവൻ ഇയാൾ കൈക്കലാക്കുകയും മാനസികമായി പീഡിപ്പിച്ചതായും യുവതി പരാതിപ്പെട്ടു.

2020 സെപ്​റ്റംബർ എട്ടിനാണ് കേസ് നൽകിയത്. മുസ്‌ലിം വുമൻസ് പ്രോട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാര്യേജ് 2019 പ്രകാരം കേസ് എടുത്തെങ്കിലും വിദേശത്തേക്ക് കടന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ജാഫറിന്‍റെ പിതാവ് ഉമ്മർ, മാതാവ് പാത്തുട്ടി, ബന്ധുക്കളായ മുഹമ്മദ്, ജമീല എന്നിവരും പ്രതികളാണ്. 2018 ഡിസംബർ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. നാദാപുരം കോടതി പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Kozhikode resident arrested at Muthalak airport Parents and defendants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.