Posted On
date_range Updated On
date_range മംഗളൂരുവിലെ പൊലീസ് വെടിവെപ്പ്: കോഴിക്കോട് കർണാടക ബസ് തടഞ്ഞ് പ്രതിഷേധം
കോഴിക്കോട്: മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട് ബസ് തടഞ്ഞ് പ്രതിഷേധം. കർണാടക ആർ.ടി.സിയുടെ എ.സി ബസാണ് ക്യാമ്പസ് ഫ്രണ്ട്, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞത്.
നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ടയർ കത്തിച്ച് പ്രതിഷേധിച്ചു. ആദ്യം രണ്ട് പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.