ക​രി​പ്പൂ​ർ വി​ക​സ​ന​ത്തി​ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​​രെ വീ​ടു​ക​ളി​ൽ പോ​സ്റ്റ​ർ പ​തി​ക്കു​ന്നു

കോഴിക്കോട് വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം

കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം.സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സർവേ നമ്പറുകളിൽ വീടുകളിൽ ഭൂമി ഏറ്റെടുക്കലിനെതിരെ പോസ്റ്ററുകൾ സ്ഥാപിച്ചു.വിമാനത്താവളത്തിന്‍റെ അശാസ്ത്രീയമായ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാൻ ആരും തങ്ങളുടെ ഭൂമിയിലേക്ക് പ്രവേശിക്കരുത് എന്ന പോസ്റ്ററാണ് പതിച്ചത്.

ജനങ്ങളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായി നടത്തുന്ന ഭൂമി ഏറ്റെടുക്കലിനെ ശക്തമായി പ്രതിരോധിക്കുമെന്ന് വിമാനത്താവള കുടിയൊഴിപ്പിക്കൽ പ്രതിരോധ സമിതി വ്യക്തമാക്കി.കൊണ്ടോട്ടി -തിരൂരങ്ങാടി റോഡിന്‍റെ ഭാഗമായ ക്രോസ് റോഡ് അടക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

Tags:    
News Summary - Kozhikode airport development: Protest against land acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.