കോട്ടയം: ജീവനൊടുക്കാൻ നഗരമധ്യത്തിൽ മൂന്ന് വാഹനങ്ങൾക്ക് മുന്നിൽ ചാടിയയാൾ മിനി ട്രക്ക് കയറി മരിച്ചു. പാലാത്ര കൺസ്ട്രക്ഷൻസ് െലയ്സൺ ഒാഫിസർ ആലപ്പുഴ നീലംപേരൂർ ചെറുകരതുണ്ടിയിൽ ടി.എ. പുത്രെൻറ മകൻ പി.പി. രാജേഷാണ് (42) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ടി.ബി റോഡിൽ കോഴിച്ചന്തക്ക് സമീപമായിരുന്നു അപകടം. വാഹനങ്ങൾക്ക് മുന്നിൽ ചാടിയ ഇയാൾ അവസാനം കെ.എസ്.ആർ.ടി.സി ബസിൽ തട്ടി ട്രക്കിനുമുന്നിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് രാജേഷ് ഒാടിയെത്തിയത്. ആദ്യം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുവെച്ച് ലോറിക്ക് മുന്നിൽ ചാടിയെങ്കിലും ലോറി ബ്രേക്കിട്ടു. പിന്നാലെ പച്ചക്കറിയുമായി എത്തിയ ടാറ്റ എയ്‌സ് ലോറിയുടെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ എയ്സിെൻറ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വ്യാപാരികൾ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും രക്ഷപ്പെട്ട് ഓടിയ രാജേഷ് അനുപമ തിയറ്ററിന് മുൻവശത്ത് നിന്നും സ്വകാര്യ ബസിന് മുന്നിലേക്ക് ചാടി. വേഗത കുറച്ചെത്തിയതിനാൽ ഇടിക്കാതെ രക്ഷപ്പെട്ട രാജേഷ്, പിന്നീട്, കോഴിച്ചന്ത ഭാഗത്തുവെച്ച് കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു.
ബസിെൻറ വശത്ത് തട്ടിയ രാജേഷ് തെറിച്ചുവീണത് പിന്നാലെ എത്തിയ മിനി ട്രക്കിെൻറ അടിയിലേക്കാണ്. ട്രക്ക് ഇയാളുടെ തലയിലൂടെ കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. റോഡിന് നടുവിൽ ട്രക്ക് കിടന്നതോടെ ടി.ബി റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. 15 മിനിറ്റോളം രാജേഷിെൻറ മൃതദേഹം റോഡിൽ കിടന്നു.
ഒടുവിൽ ട്രാഫിക് പൊലീസെത്തി കൺട്രോൾ റൂം വാഹനത്തിൽ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ഗതാഗതം പുനരാരംഭിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതായി ട്രാഫിക് എസ്.ഐ ഷിേൻറാ പി. കുര്യൻ അറിയിച്ചു. രാജേഷിെൻറ ഭാര്യ: ഡോ. ബിന്ദു (കാലടി സംസ്കൃത സർവകലാശാല അധ്യാപിക). മകൻ: പ്രണവ്. മാതാവ് തങ്കമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.