കോട്ടയം അയ്മനത്ത് ബോട്ട് അപകടം; കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

കോട്ടയം: കോട്ടയം അയ്മനത്ത് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വരയാണ് മരിച്ചത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ അയ്മനം കരീമഠത്തിലാണ് ദാരുണ സംഭവം നടന്നത്. മാതാവും സഹോദരിക്കുമൊപ്പം അനശ്വര വള്ളത്തിൽ വരുമ്പോഴായിരുന്നു അപകടം. ഇടതോടിലൂടെ വന്ന വള്ളത്തിന്‍റെ മധ്യഭാഗത്തായി സർവീസ് ബോട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളത്തിന്‍റെ നടുഭാഗത്ത് ഇരുന്ന പെൺകുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീണു.

പെൺകുട്ടിയെ കൈയിൽ പിടിക്കാൻ മാതാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാതാവും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സർവീസ് ബോട്ട്. 

Tags:    
News Summary - kottayam aymanath ferry-boat collision; One Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.