സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

ചാലക്കുടി: തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ പൊലീസ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി പുന്നക്കോട്ടില്‍ മുഹമ്മദ് സലീ(37)മിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഹമ്മദ് സലീമാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌'ചേഞ്ചിനായ് പണം മുടക്കിയതും ചുക്കാന്‍ പിടിച്ചതും. നേരത്തെ അറസ്റ്റിലായ മൂന്നു പേരും ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നവരാണ്. എന്നാല്‍ സലീമിന്റെ കേരളത്തിലെ പ്രവര്‍ത്തനത്തില്‍ കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. രണ്ടുമാസം മാത്രമാണ് ഇയാള്‍ എറണാകുളത്തും കൊരട്ടിയിലും പ്രവര്‍ത്തിച്ചിരുന്നുള്ളു.

ഇതിനിടെ ബാംഗ്ലൂരിൽ സമാന കേസില്‍ മറ്റൊരു സംഘത്തെ പിടിച്ചതോടെ ഇവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു. തീവ്രവാദ സംഘടനകളുമായോ, മറ്റു രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായോ ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഇതുവരേയും വെളിപ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍,കളമശേരി, പാതാളം, ആലുവ, അത്താണി, കൊരട്ടി എന്നിവിടങ്ങളിലായിരുന്നു സംഘത്തിന്‍റെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ച്ചേഞ്ച്. ആലുവയിലെ ഫ്‌ളാറ്റിലായിരുന്നു സലീം നേരിട്ട് പ്രവര്‍ത്തിച്ചിരുന്നത്.

മറ്റിടങ്ങളില്‍ സാഹായികള്‍ക്കും ചുമതല നല്‍കി. ദുബായില്‍ അദ്ധ്യാപകനായിരുന്ന സലിം പിന്നീട് കുറേക്കാലം ജൗളി വ്യാപാരവും നടത്തി. പിന്നീടാണ് ദുബായില്‍ വച്ചുതന്നെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ച്ചേഞ്ച് മേഖയിലേക്ക് തിരിഞ്ഞത്. എറണാകുളത്തെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ടീം ചാലക്കുടിയിലെത്തി സലീമിനെ ചോദ്യം ചെയ്​തു. അതിരപ്പിള്ളി എസ്.എച്ച്.ഒ. ഇ.കെ.ഷിജു, എസ്.ഐമാരായ സി.കെ.സുരേഷ്, ഷിബു പോള്‍,ജോബി ശങ്കുരിക്കല്‍, എ.എസ്.ഐമാരായ സതീശന്‍ മടപ്പാട്ടില്‍, സി.പി.ഒമാരായ രഞ്ജിത്ത്, വി.യു.സില്‍ജോ, നിധീഷ്, ഷഫീക് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. 

Tags:    
News Summary - kottakkal native telephone exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.