കൂറ്റനാട്: ആടുകള്‍ക്കിടയില്‍ കഴിഞ്ഞ വയോധികനെ അധികൃതർ മോചിപ്പിച്ചു. തൃത്താല പഞ്ചായത്ത് 13ാം വാർഡിലെ കിഴക്കേ കോടനാടിൽ കുട്ടീരി പള്ളിയാലിൽ കോത (94) വീട്ടിൽ ആടുകളെ കെട്ടിയിട്ടിരുന്ന സ്ഥലത്താണ് രണ്ട് വർഷമായി ജീവിച്ചിരുന്നത്. ഏകാശ്രയമായിരുന്ന ഭാര്യ മരിച്ചതോടെ ഇദ്ദേഹം ഒറ്റക്കായിരുന്നു.
കോതയുടെ അവസ്ഥയില്‍ നാട്ടുകാര്‍ ഇടപെെട്ടങ്കിലും ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് തൃത്താല ജനമൈത്രി പൊലീസിനെ അറിയിച്ചത്.
തുടര്‍നടപടികളുമായി പൊലീസ് ആരോഗ്യം, സാമൂഹികക്ഷേമം, റവന്യൂ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്ഥലത്ത് എത്തി മോചിപ്പിക്കുകയായിരുന്നു. കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതരുടെ സംരക്ഷണത്തിലാണ് കോതയിപ്പോള്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.