തന്നെക്കുറിച്ചുള്ള സീരിയൽ കാണണം; കോടതിയിൽ ജോളിയുടെ അപേക്ഷ
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി തന്നെക്കുറിച്ചുള്ള സീരിയൽ കാണണമെന്നാവശ്യപ്പെട്ട് കോടതിക്ക് അപേക്ഷ നൽകി. 'കൂടത്തായ്' എന്ന പേരിൽ ഫ്ലവേഴ്സ് ടി.വിയിൽ വന്ന സീരിയലിൽ തന്നെയും കുടുംബത്തേയും മോശമായാണ് ചിത്രീകരിച്ചതെന്നും ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടിയെടുക്കുന്നതിെൻറ മുന്നോടിയായി സീരിയലിെൻറ സീഡി അഭിഭാഷകൻ മുഖേന കാണാൻ അനുവദിച്ച് കിട്ടണമെന്നുമാണ് അപേക്ഷ.
കത്തിൽ പറഞ്ഞ പ്രകാരം അപേക്ഷ പരിഗണിക്കുന്നതിനായി കേസ് ഈ മാസം 30ലേക്ക് മാറ്റി. ജയിൽ സൂപ്രണ്ട് മുഖേനയാണ് അപേക്ഷ നൽകിയത്. സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന ജോളിയുടെ അഭിഭാഷകൻ അഡ്വ.ബി.എ. ആളൂരിെൻറ അപേക്ഷ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി പി. രാഗിണി നേരത്തേ തള്ളിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എന്‍.കെ. ഉണ്ണികൃഷ്ണൻ ഹാജരായി. മുഖ്യപ്രതി ജോളിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത് സൂപ്രീംകോടതി ഈയിടെ സ്റ്റേ ചെയ്തിരുന്നു. ജോളിയുടെ മുൻ ഭര്‍തൃപിതാവ് ടോം തോമസ്, ഭര്‍തൃമാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരന് മഞ്ചാടിയില്‍ മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജിയുടെ മകള്‍ ആല്ഫൈന് എന്നിവരെ വധിച്ചുവെന്നതടക്കം ആറു കേസുകളാണ് കോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.