കൂടത്തായ് കൊലപാതക പരമ്പര: സിലി വധക്കേസില്‍ ജോളി അറസ്​റ്റില്‍

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ പൊന്നാമറ്റം റോയ് തോമസ് വധക്കേസിലെ പ്രതികള്‍ എട്ടു ദിവസത്തെ പ ൊലീസ് കസ്​റ്റഡിക്ക് ശേഷം കോഴിക്കോട് ജില്ല ജയിലിലെത്തി. ഒന്നാം പ്രതി ജോളി, രണ്ടാം പ്രതി എം.എസ്. മാത്യു, മൂന്ന ാം പ്രതി പ്രജികുമാര്‍ എന്നിവരെയാണ് പൊലീസ്​ കസ്​റ്റഡി കാലാവധി കഴിഞ്ഞതോടെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല ്‍ മജിസ്ട്രേറ്റ് കോടതി രണ്ട് റിമാൻഡ്​​ ചെയ്തത്. 14 ദിവസത്തെ റിമാൻഡ്​​ കാലാവധി തീരുന്ന ശനിയാഴ്ച മൂന്ന് പ്രതികള െയും കോടതിയില്‍ ഹാജരാക്കും.

എം.എസ്. മാത്യുവി​​െൻറയും പ്രജികുമാറി​​െൻറയും ജാമ്യാപേക്ഷയും ശനിയാഴ്ച പരിഗണിക്കും. ജോളിയുടെ ജാമ്യാപേക്ഷ പിന്നീട് നല്‍കുമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കുന്ന സൂചന. റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. അതിനിടെ, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവി​​െൻറ ആദ്യ ഭാര്യ സിലിയെ കാപ്സ്യൂളില്‍ സയനൈഡ് ചേര്‍ത്ത് കൊന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വടകര കോസ്​റ്റല്‍ സി.ഐ ബി.കെ. സിജു ജയിലിലെത്തി ജോളിയുടെ അറസ്​റ്റ് രേഖപ്പെടുത്തി. സന്ധ്യയോടെ ജോളിയെ ജയിലിലെത്തിച്ചതിന് പിന്നാലെയായിരുന്നു അറസ്​റ്റ്.

റോയ് വധക്കേസില്‍ റിമാൻഡിലുള്ള പ്രതിയെ ഈ കേസില്‍ അറസ്​റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് അസി.​ പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി വെള്ളിയാഴ്ച രാവിലെ താമരശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കോടതി അറസ്​റ്റിന് അനുമതിയും നല്‍കി. ഈ കേസില്‍ ജോളിയെ കസ്​റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് പിന്നീട് അപേക്ഷ സമര്‍പ്പിക്കും. കൂടുതല്‍ അറസ്​റ്റിനും സാധ്യതയുണ്ട്. ഒന്നും പറയാനില്ലെന്ന് ജില്ല ജയിലിന് മുന്നില്‍ ജോളി മാധ്യമങ്ങളോട് പ്രതികരിച്ചു.

വൈകീട്ട് 3.20 ഓടെയാണ് മൂന്ന് പ്രതികളെയും താമരശ്ശേരി കോടതിയില്‍ എത്തിച്ചത്. കോടതി നടപടികള്‍ അഞ്ചു മിനിറ്റ് മാത്രമാണുണ്ടായിരുന്നത്. പ്രതിക്കൂട്ടില്‍ കയറിയ മൂന്നു പേരോടും എന്തെങ്കിലും പരാതിയോ പരിഭവമോ ബോധിപ്പിക്കാനുണ്ടോയെന്ന് മജിസ്ട്രേറ്റ് എം. അബ്​ദുറഹിം ചോദിച്ചു. ഒന്നും പറയാനില്ലെന്ന് ജോളിയും പ്രജികുമാറും പറഞ്ഞു. മാനസിക പ്രയാസമുണ്ടെന്നും ഭാര്യയും മക്കളുമുണ്ടെന്നും എം.എസ്. മാത്യു മജിസ്ട്രേറ്റിന് അരികിലേക്ക് എത്തി പറഞ്ഞു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. അതിനിടെ, കോയമ്പത്തൂരിലെ ജോളിയുടെ ബന്ധങ്ങളെയും യാത്രകളെയും കുറിച്ച് അന്വേഷണമാരംഭിച്ചു. സി.ഐ ജീവന്‍ ജോര്‍ജ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തിയിരുന്നു.


Tags:    
News Summary - koodathai serial murder - police arrest Jolly in Cily's murder -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.