കല്ലറ തുറക്കാതിരിക്കാന്‍ ജോളി പള്ളിവികാരിയെ സ്വാധീനിച്ചു
കോഴിക്കോട്: കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടത്തായി പള്ളി വികാരിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് അന്വേഷണ സംഘം. പള്ളി വികാരിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയും. കല്ലറ തുറക്കാതിരിക്കാന്‍ ജോളി പള്ളിവികാരിയെ സ്വാധീനിച്ചുവെന്നത് പോലീസ് കണ്ടെത്തിയിരുന്നു. ധ്യാനം കൂടാന്‍ പോയ പള്ളിവികാരി ഇന്നോ നാളെയോ തിരിച്ചെത്തും.
അതേസമയം ആറ് കൊലപാതകങ്ങളിലും ജോളി കുറ്റസമ്മതം നടത്തി കഴിഞ്ഞു. ഓരോ കൊലപാതകവും ചെയ്തത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് വിവരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിനാണ് ജോളിയെ അന്വേഷണ സംഘം വിധേയമാക്കുന്നത്. അന്വേഷണത്തിന് സാങ്കേതിക സഹായം നല്‍കാനായി നിയോഗിച്ച ഐ.സി.റ്റി പോലീസ് സുപ്രണ്ട് ഡോ ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോഴിക്കോട് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.