കൂടത്തായി: ആല്‍ഫൈന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൊലപാതക പരമ്പരയിൽ ഒന്നര വയസ്സുകാരന്‍ ആല്‍ഫൈൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതക പര മ്പരയിലെ മൂന്നാമത്തെ കുറ്റപത്രമാണിത്​. താമരശ്ശേരി കോടതിയിലാണ് ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. കൂടത്താ യി കേസുകളിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവി‍​െൻറ ആദ്യ ഭാര്യയിലെ കുട്ടി ആല്‍ഫൈനെ വിഷം കൊടുത്ത ു കൊന്ന കേസാണിത്. 500 പേജുള്ള കുറ്റപത്രത്തില്‍ മൂന്നുപേരാണ് പ്രതികള്‍. ജോളിയമ്മ എന്ന ജോളിയാണ് (47) മുഖ്യപ്രതി. ജ ോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ കക്കാട് കക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു (44), മാത്യ ുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. 129 സാക്ഷികളും 130 തെളിവുകളുടെ ഡോക്യുമെന്‍സും കേസിലുണ്ട്.

ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് ആൽഫൈനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഷാജുവി‍​െൻറ മക‍​െൻറ ആദ്യ കുര്‍ബാനക്കിടെയാണ് വീട്ടിലെ വിരുന്നിനിടെ ജോളി ആല്‍ഫൈന് സയനൈഡ് നല്‍കിയത്. വിശന്ന കുഞ്ഞിന് ബ്രഡില്‍ പുരട്ടി സയനൈഡ് നല്‍കുകയായിരുന്നുവെന്ന് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബ്രഡില്‍ വിഷം പുരട്ടിയ ശേഷം ഇറച്ചിക്കറിയും അതില്‍ പുരട്ടിവച്ചു. കുഞ്ഞിന് ബന്ധുവായ ആന്‍സി എന്ന സ്ത്രീയാണ് ഭക്ഷണം കൊടുത്തത്.

ഭക്ഷണം കഴിച്ചയുടനെ കുഞ്ഞ് നിലവിളിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലത്തെിച്ചു. കുട്ടി അവിടെ വച്ചാണ് മരിച്ചത്. ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ കുഞ്ഞിന് അപസ്മാരമുണ്ടെന്നും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നും ജോളി പറഞ്ഞതായാണ് സാക്ഷിമൊഴി. മനസാക്ഷി മരവിച്ച സ്ത്രീയാണ് ജോളിയെന്ന് എസ്.പി പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലത്തെിച്ചശേഷം ജോളി മടങ്ങിവന്ന് വീട്ടിലുള്ള ഭക്ഷണം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇത് അവരുടെ ക്രൂരത തെളിയിക്കുന്നതായി എസ്.പി. പറഞ്ഞു.

സംഭവസമയത്ത് ആര്‍ക്കും സംശയം തോന്നിയില്ളെങ്കിലും പൊലിസ് അന്വേഷണത്തിനിടെ ഓരോ സാക്ഷിയും കണ്ട കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. ബ്രഡ് നല്‍കുന്നതും ബാക്കിവന്ന ആഹാരസാധനങ്ങള്‍ നശിപ്പിക്കുന്നതുമെല്ലാം കണ്ട സാക്ഷികളുണ്ട്. ഷാജുവിനെ വിവാഹം കഴിച്ചാല്‍ പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്നതാണ് കുട്ടിയെ കൊല്ലാനുള്ള കാരണമായി അന്വേഷണ സംഘത്തിന്‍െറ കണ്ടത്തെല്‍. ചെറിയ പ്ളാസ്റ്റിക് ബോട്ടിലിലാണ് ജോളി സയനൈഡ് കൊണ്ടു നടക്കുന്നത്. രണ്ടും മൂന്നും പ്രതികള്‍ മൂന്നു തവണയാണ് ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത്. കൂടുതല്‍ കാലം വെക്കുമ്പോള്‍ സയനൈഡിന്‍്റെ നിറം മാറി തവിട്ടുനിറമാകും. ഇത് ജോളി തന്നെ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ശാസ്ത്രീയമായും ശരിയാണെന്ന് എസ്.പി. പറഞ്ഞു.

പരാതിക്കാരനായ റോജോ തോമസാണ് ഈ കേസിലെ പ്രധാന സാക്ഷി. താമരശേരി ഡി.വൈ.എസ്.പി റസാഖിന്‍െറ നേതൃത്വത്തില്‍ സി.ഐ ഷാജു ജോസഫ്, കൊടുവള്ളി എസ്.ഐ. സതീഷ്കുമാര്‍, തിരുമ്പാടി ഗ്രേഡ് എസ്.ഐ എം.ടി. അഷ്റഫ് എന്നിവരാണ് ആല്‍ഫൈന്‍ കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായത് നേട്ടമായി അന്വേഷണം സംഘം പറയുന്നത്. അടുത്തത് മഞ്ചാടിയില്‍ മാത്യു വധക്കേസിലെ കുറ്റപത്രമാണ്. അതും സമയബന്ധിതമായി സമര്‍പ്പിക്കാന്‍ കഴിയുമെന്ന് റൂറല്‍ എസ്.പി പറഞ്ഞു.

കൂടത്തായി: സിലിയുടെ മരണകാരണം സയനൈഡെന്ന് പരിശോധന ഫലം
വടകര: കൂടത്തായിയില്‍ ഷാജുവി‍​െൻറ ആദ്യ ഭാര്യ സിലിയെ സയനൈഡ് കൊടുത്തു കൊന്നതാണെന്ന് അന്വേഷണ സംഘത്തി‍​െൻറ ക​െണ്ടത്തലിനെ ശരിവെക്കുന്ന രീതിയില്‍ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതായി റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു. മൃതദേഹം കല്ലറ തുറന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ രാസപരിശോധനക്കയച്ച ശരീരഭാഗങ്ങളില്‍ സയനൈഡി‍​െൻറ അംശം ക​െണ്ടത്തിയതായാണ്​ റിപ്പോര്‍ട്ട്. പോസ്​റ്റ്​മോര്‍ട്ടം നടക്കാത്ത സാഹചര്യത്തില്‍ ഇത് കേസിന് ബലമാകുമെന്ന് എസ്.പി പറഞ്ഞു.

Tags:    
News Summary - KOODATHAI MURDERS alpine chargesheet-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.