കൂടത്തായി കേസ്; അന്വേഷണം കോയമ്പത്തൂരിലേക്ക്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണം കോയമ്പത്തൂരിലേക്ക്. ഒന്നാം പ ്രതി ജോളി കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന സയനൈഡ് കോയമ്പത്തൂരിൽനിന്നാ ണ് എത്തിച്ചത്. അതിനാൽ പ്രതികളെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കണമെന്നും അന് വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജോളിക്ക് സയനൈഡ് നൽകിയത് രണ്ട ാംപ്രതി എം.എസ്. മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് സ്വർണപ്പണിക്കാരനും മൂന്നാം പ്രതിയുമായ പ്രജികുമാറിൽ നിന്നാണ്. ജോളിയും പ്രജികുമാറും നിരവധി തവണ കോയമ്പത്തൂര ിൽ പോയതിെൻറ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
േജാളിക്ക് ബി.എസ്.എൻ.എൽ ജീവനക്കാരനായ ജ ോൺസണുമായി അവിഹിത ബന്ധമുള്ളതായി കരുതുന്നതായും അന്വേഷണസംഘത്തിെൻറ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്തകാലത്ത് ജോളി ഏറ്റവും അധികം ഫോണിൽ സംസാരിച്ചത് ജോൺസണുമായിട്ടാണ്. ഇദ്ദേഹത്തോെടാപ്പം കോയമ്പത്തൂരിൽ പോയിട്ട് എൻ.െഎ.ടിയിലെ കുട്ടികൾക്കൊപ്പം സ്റ്റഡി ടൂറിന് പോയെന്ന് ജോളി വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
സയനൈഡ് കൈമാറ്റവുമായി ബന്ധപ്പെട്ട് ജോൺസന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കും. സയനൈഡിെൻറ ഉറവിടം നിർണായകമാണ്. പ്രജികുമാർ നാട്ടുകാരനായ ഒരു വ്യക്തിക്ക് സയനൈഡ് കൈമാറിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും അന്വേഷണസംഘം പറയുന്നു.
അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ജോളി കട്ടപ്പനയിലെ തെൻറ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി അടുത്ത ബന്ധുവുമൊന്നിച്ച് അഭിഭാഷകനെ കാണാനും പോയി. കൊലപാതകത്തിൽ ജോളിയുടെ ബന്ധുക്കൾക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതിന് ജോളിയെ കട്ടപ്പനയിൽ കൊണ്ടുപോയി െതളിവെടുക്കണം. പൊന്നാമറ്റം വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സയനൈഡ് എന്ന് കരുതുന്ന വസ്തു കണ്ടെടുത്തായും പൊലീസ് കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കണം.
സയനൈഡ് കൈമാറ്റത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. പ്രതികളും ജോൺസനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്. ജോളി എൻ.െഎ.ടി അധ്യാപികയാെണന്ന് വരുത്തിത്തീർക്കാൻ റേഷൻ കാർഡിൽപോലും അധ്യാപിക എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ താലൂക്ക് സപ്ലൈ ഒാഫിസുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ചോദ്യം ചെയ്യലിൽ പ്രതികൾ പലതും മറച്ചുെവക്കുന്ന സ്വഭാവക്കാരാെണന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ കണ്ണികണ്ണികളായി കോർത്തെടുത്തുള്ള െതളിവുണ്ടാക്കാൻ കഴിയുന്നില്ല.
വർഷങ്ങളുെട പഴക്കത്തിൽ നടത്തിയ െകാലപാതകങ്ങളുടെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കൂടുതൽ ശേഖരിക്കണം. അതിനായി പ്രതികളെ കൂട്ടമായും ഒറ്റക്കും ശാസ്ത്രീയമായ ചോദ്യം െചയ്യലിന് വിധേയമാക്കണം. പരപുരുഷ ബന്ധത്തെ എതിർത്തതും റോയിക്ക് സ്ഥിരവരുമാനമില്ലാത്തതും മദ്യപാനിയും കടുത്ത അന്ധവിശ്വാസിയുമായതുമാണ് റോയിയുടെ െകാലക്ക് ജോളിയെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.