കോഴിക്കോട്: കൂടത്തായി മരണ പരമ്പരയിലെ മുഖ്യപ്രതി ജോളിയാമ്മ ജോസഫ് എന്ന ജോളിക്ക് ബിരുദം പോലുമില്ലെന്ന് വ്യക്തമായി. ക്രൈംബ്രാഞ്ച് സംഘത്തിെൻറ ചോദ്യംചെയ്യലിലാണ് ചാത്തമംഗലം എൻ.െഎ.ടിയിൽ അസി. പ്രഫസർ ചമഞ്ഞ് 12 വർഷത്തോളം വിലസിയ ജോളിക്ക് ബിരുദവുമില്ലെന്ന് വ്യക്തമായത്.
ബി.കോം രണ്ടാംവർഷം പഠിപ്പ് നിർത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതുസംബന്ധിച്ച് കട്ടപ്പനയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പൊന്നാമറ്റം കുടുംബത്തിലേക്ക് 1997ൽ വിവാഹം കഴിച്ച് വരുേമ്പാൾ എം.കോം ബിരുദധാരിയെന്നാണ് ജോളി പറഞ്ഞത്. കൂടത്തായിലെത്തിയ ശേഷം എം.കോമിന് 50 ശതമാനം മാർക്കില്ലാത്തതിനാൽ വീണ്ടും പരീക്ഷയെഴുതുകയാണെന്നും പറഞ്ഞു.
തുടർന്ന് 55 ശതമാനം മാർക്ക് കിട്ടിയെന്നും റിസർച്ച് ഫെലോഷിപ്പിനു പോവുകയാണെന്നും വീട്ടുകാരെ ധരിപ്പിച്ചു. ഇതെല്ലാം കളവാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
സയനൈഡ് വാങ്ങിയത് 5000 രൂപയും രണ്ടുകുപ്പി മദ്യവും നൽകിയെന്ന്
വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ സയനൈഡ് ലഭിക്കാന്‍ 5000 രൂപയും രണ്ടുകുപ്പി മദ്യവും പ്രജികുമാറിന് നല്‍കിയെന്ന് ചോദ്യംചെയ്യലിനിടെ കൂട്ടുപ്രതിയായ എം.എസ്. മാത്യു പറഞ്ഞു. രണ്ടുതവണ ചോദിച്ചെങ്കിലും ഒരുതവണ മാത്രമാണ് പ്രജികുമാറില്‍ നിന്ന് സയനൈഡ് ലഭിച്ചത്. രണ്ടുതവണ ജോളി സയനൈഡ് എത്തിച്ചു നല്‍കിയെന്ന് നേരേത്ത പറഞ്ഞിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് വാങ്ങിച്ചത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ല ജയിലില്‍നിന്ന് താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകവെ താന്‍ സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാന്‍ വേണ്ടിയാണെന്ന് പ്രജികുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണിപ്പോള്‍ മാത്യുവിെൻറ മൊഴിയും വന്നിരിക്കുന്നത്. ഇതിനുപുറമെ, പ്രജികുമാറുമായി തനിക്ക് പരിചയമില്ലെന്ന് ജോളിയും മൊഴി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.