കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് നിർമിക്കാൻ സഹായം ചെയ്തെന്ന പരാതിയിൽ തഹസിൽദാർ ജയശ്രീയുടെ മൊഴിയെടുത്തു. കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തി ഡെപ്യൂട്ടി കലക്ടർ സി. ബിജുവാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കൽ നാലുമണിക്കൂർ നീണ്ടു. ഭൂമിയുടെ ഉടമസ്ഥരല്ലാത്തവർ നികുതിയടച്ചെന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി കലക്ടർ സി. ബിജു പറഞ്ഞു.
അക്കാര്യത്തിലാണ് കൂടുതൽ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ കൂടത്തായി വില്ലേജ് ഒാഫിസിൽ പരിേശാധന നടത്തി ജില്ല കലക്ടർ എസ്. സാംബശിവ റാവുവിന് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൊഴിയെടുത്തത്. വ്യാജ ഒസ്യത്ത് നിർമിച്ച് നികുതിയടച്ച വേളയിലെ വില്ലേജ് ഒാഫിസർ, നികുതി സ്വീകരിച്ചവർ, വില്ലേജ് ഒാഫിസിെല ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴി അടുത്ത ദിവസങ്ങളിലായി എടുക്കും.
ഭൂമിയുടെ ഉടമസ്ഥരല്ലാത്തവർ നികുതി അടച്ചിട്ടുണ്ട്. അതിന് വിേല്ലജ് ഒാഫിസിൽനിന്ന് സഹായം ലഭിച്ചോ എന്നും പരിശോധിക്കും. ഇക്കാലത്ത് താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാറായിരുന്നു ജോളിയുടെ അടുത്ത സുഹൃത്തായ ജയശ്രീ. അന്വേഷണ റിപ്പോർട്ട് നൽകിയശേഷം കലക്ടറാണ് ജയശ്രീക്കെതിരായ വകുപ്പുതല നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ഡെപ്യൂട്ടി കലക്ടർ സി. ബിജു പറഞ്ഞു.
വ്യാജ ഒസ്യത്ത് ഉപയോഗിച്ച് പൊന്നാമറ്റം വീടും 38.5 സെൻറ് സ്ഥലവും സ്വന്തം പേരിലേക്ക് മാറ്റിയ ജോളി ഒരുതവണ നികുതിയടച്ചിരുന്നു. ഒസ്യത്തിനെതിരെ റോയി തോമസിെൻറ സഹോദരൻ റോജോ പരാതി നൽകിയതിനെ തുടർന്ന് വില്ലേജ് ഓഫിസ് നടത്തിയ അന്വേഷണത്തിൽ ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.