കൊണ്ടോട്ടി: വീട്ടുവളപ്പിലെ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ ഉഗ്രസ്ഫോടനം. സമീപത്തെ നാല് വീടുകൾക്ക് കേടുപാട് സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിൽ വെട്ടുകാട് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. കൃഷിഭവന് സമീപം തമിഴ്നാട് സ്വദേശികൾ താമസിക്കുന്ന വാടക ക്വാർേട്ടഴ്സിലാണ് സ്ഫോടനം. ക്വാർേട്ടഴ്സിൽ താമസിക്കുന്ന പളനിയമ്മ വീട്ടുമുറ്റത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് സമീപത്തെ കുറ്റിക്കാടിന് തീയിടുകയായിരുന്നു. അൽപസമയത്തിനകമാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ബോംബ് സ്ക്വാഡും പൊലീസ് നായ സോൾജ്യറും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
പറമ്പിൽ സൂക്ഷിച്ചതോ ഉപേക്ഷിച്ചതോ ആയ, കരിങ്കൽ ക്വാറിയിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തു തീപിടിച്ച് പൊട്ടിയതാവാമെന്നാണ് പ്രാഥമിക നിഗമനം. കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്ന ദിണ്ഡിഗൽ സ്വദേശികളായ ഇളങ്കോവനും ചിന്നദുരൈയും നേരത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഫോടനത്തിൽ ക്വാർേട്ടഴ്സിന് മുന്‍വശത്തെ വെള്ളിലശ്ശേരി കരുവഞ്ചോല മുഹമ്മദിെൻറ വീടിനും മുഹമ്മദിെൻറ സഹോദരപുത്രൻ ഫായിസ്, റോഡിന് എതിർവശത്തെ പാലത്തറ ജയരാജന് എന്നിവരുടെ വീടിനും ജയരാജെൻറ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രം, സമീപത്തെ കൃഷി ഓഫിസ് എന്നിവക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മുഹമ്മദിെൻറ വീടിനാണ് കൂടുതല്‍ കേടുപാട്.
കൊണ്ടോട്ടി സി.െഎ. എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ, മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. സഗീർ, കൊണ്ടോട്ടി തഹസിൽദാർ എസ്. ജയകുമാരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.