വിവാദ പ്രസ്​താവന: കൊല്ലം തുളസി കീഴടങ്ങി

കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്​ സ്​ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി കീ ഴടങ്ങി. ചവറ സി.​െഎ ഒാഫീസിലാണ്​ കീഴടങ്ങിയത്​. കേസിൽ ​മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടർന്നാണ്​ കീഴടങ് ങിയത്​.

2018 ഒക്​ടോബർ 12ന്​ എൻ.ഡി.എ ചെയർമാൻ പി.എസ്​. ശ്രീധരൻപിള്ള നയിക്കുന്ന ശബരി സംരക്ഷണ യാത്രക്ക് ചവറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കവെയാണ്​ കൊല്ലം തുളസി വിവാദ പ്രസ്​താവന നടത്തിയത്​. ശബരിമലയിൽ പ്രവേശിക്കാൻ വരുന്ന യുവതിയുടെ കാലിൽ പിടിച്ച് വലിച്ചുകീറണമെന്നും ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരുഭാഗം വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നുമായിരുന്നു നട​​​​െൻറ പ്രസംഗം.

വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും പ്രസംഗത്തിൽ കൊല്ലം തുളസി വിമർശിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നൽകിയ ഹ‍രജിയിലാണ് ചവറ പൊലീസ് കേസെടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തതിനെ തുടർന്ന്​ തുളസി നേരിട്ട്​ ഹാജരായി മാപ്പെഴുതി നൽകിയിരുന്നു.

Tags:    
News Summary - Kollam Thulasi Surrender - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.