Posted On
date_range Updated On
date_range പ്രചാരണത്തിനിടെ സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്‍റെ കണ്ണിന് പരിക്ക്
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലെ സ്വീകരണത്തിനിടെ പ്രവർത്തകന്‍റെ കൈതട്ടി നടനും കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർഥിയുമായ ജി. കൃഷ്ണകുമാറിന്‍റെ കണ്ണിന് പരിക്ക്.
കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഉടൻ തന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.
ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.