Posted On
date_range Updated On
date_range കൊല്ലത്ത് ഗൃഹനാഥനെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ഓയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ േശഷം കുഴിച്ചുമൂടി. ആറ്റൂർകോണം സ്വദേശി ഹാഷിം (56) ആണ് മരിച്ചത്. കൊലപാതകത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 30 മുതൽ ഹാഷിമിനെ കാണാനില്ലായിരുന്നു. ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്നാണ് വിവരം.
ബന്ധുവായ ഷറഫുദ്ദീൻ, നിസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം കൊടുവാളുപയോഗിച്ച് വെട്ടികൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു. ഗൾഫിൽവെച്ച് കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.