കോടതിവളപ്പിലെ സ്ഫോടനം; അന്വേഷണ ഉദ്യോഗസ്ഥന് ശബരിമല ഡ്യൂട്ടി


കൊല്ലം: കലക്ടറേറ്റിലെ ബോംബ് സ്ഫോടനത്തിന്‍െറ അന്വേഷണം നിര്‍ണായകഘട്ടത്തിലത്തെിനില്‍ക്കെ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെ ശബരിമല ഡ്യൂട്ടിക്ക് അയച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ  കൊല്ലം എ.സി.പി ജോര്‍ജ് കോശിയെ ആണ് ശബരിമലയിലേക്ക് അയച്ചത്. കൊല്ലത്തും മലപ്പുറത്തും കോടതിവളപ്പില്‍ സ്ഫോടനം നടത്തിയ ആളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കിട്ടിയിരിക്കെയാണ് പൊലീസ് തലപ്പത്ത് മാറ്റമുണ്ടായത്. സ്ഫോടനം നടന്ന സ്ഥലങ്ങളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ തമിഴ്നാട് വില്ലുപുരം സ്വദേശിയിലേക്കാണ് സൂചനകള്‍ എത്തിയത്. ആന്ധ്രയിലെ നെല്ലൂരിലേക്കും കര്‍ണാടകത്തിലേക്കും അന്വേഷണസംഘത്തിലുള്ളവര്‍ പോയിട്ടുണ്ട്. വില്ലുപുരം അടക്കമുള്ള തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മലപ്പുറം കോടതിവളപ്പില്‍ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് കൊല്ലത്തെ അന്വേഷണസംഘത്തെ പുന$സംഘടിപ്പിച്ചത്. കൊല്ലം കോടതിവളപ്പിലെ അന്വേഷണച്ചുമതല വെസ്റ്റ് സി.ഐയില്‍നിന്ന് എ.സി.പി ജോര്‍ജ് കോശിക്ക് കൈമാറുകയായിരുന്നു.

 

Tags:    
News Summary - kollam collectorate blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.