Posted On
date_range Updated On
date_range കൊല്ലത്ത് ആശ്രാമം ക്ഷേത്രത്തിലെ പൂജാരി വാഹനാപകടത്തിൽ മരിച്ചു
കൊല്ലം: കൊല്ലത്ത് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി വാഹനാപടത്തിൽ മരിച്ചു. ഇന്ന് ഉച്ചക്ക് 12.30ന് കൊല്ലം ടൗണ്‍ അതിര്‍ത്തിയില്‍ ആയിരുന്നു അപകടം ഉണ്ടായത്. കൊല്ലം ചന്ദനത്തോപ്പ് ചാത്തിനാകുളം കലവറത്താഴത്തില്‍ സനല്‍ കുമാര്‍-ഷീജ ദമ്പതികളുടെ മകന്‍ സഞ്ജീവ് കുമാര്‍ (25) ആണ് മരിച്ചത്.
ടൗണ്‍ അതീര്‍ത്തിക്ക് സമീപത്ത് സഞ്ജീവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ ലോറി തട്ടുകയും ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നു. സഞ്ജീവ് കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.