കൊടുവള്ളി സ്വദേശിക്ക് ലോക ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ അഭിമാന നേട്ടം

കൊടുവള്ളി: ലോക ശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന്റെ സൂചികയായ എഡി സയന്റിഫിക് ഇൻഡക്സിൽ (2022-23) കിഴക്കോത്ത് പരപ്പാറ സ്വദേശിയായ ഡോ. എ.കെ. അബ്ദുസ്സലാമിന് അഭിമാന നേട്ടം. കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ഡോ. അബ്ദുസ്സലാം.

2022 ജൂലൈ വരെയുള്ള അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലെ പ്രബന്ധങ്ങൾ, അവയ്ക്കു ശാസ്ത്ര സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത (സൈറ്റേഷൻ), ഈ സ്വീകാര്യതയുടെ മാനദണ്ഡമായ എച്ച് -ഇൻഡക്സ്, ഐടെൻ -ഇൻഡക്സ് എന്നിവയാണ് ഈ റാങ്കിങ്ങിന് ആധാരം. ലോകത്തെ പതിനാറായിരത്തിൽപരം ഗവേഷണ സ്ഥാപനങ്ങളിലെ പത്തു ലക്ഷത്തോളം ഗവേഷകരിൽ നടത്തിയ റാങ്കിങ് ആണ് എഡി സയന്റിഫിക് ഇൻഡക്സ്.

കോവിഡ് സമയത്ത് കേരളത്തിലെ ഔഷധ സസ്യങ്ങളുടെ ഉപയോഗം മൂലം പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും എന്ന് ശാസ്ത്രീയമായ നിഗമനത്തിലൂടെ തെളിയിച്ച ഗവേഷണ പ്രബന്ധത്തിന് നേരത്തെ ഡോ. അബ്ദുസ്സലാമിന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു.

സസ്യശാസ്ത്ര മേഖലയിൽ അമ്പതിൽപരം അന്താരാഷ്ട്ര പ്രബന്ധങ്ങളും ആറോളം പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. കണ്ണൂർ, ഭാരതീയർ, ഭാരതിദാസൻ സർവകലാശാലയിലെ ഗവേഷണ ഗൈഡും കാലിക്കറ്റ്‌ സർവകലാശാല മുൻ അക്കാദമിക് കൗൺസിൽ മെംബറുമാണ്.

Tags:    
News Summary - Koduvalli native got achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.