ലോറിയും കാറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

കൊടുങ്ങല്ലൂർ: ദേശീയപാത  17 മതിലകം പുതിയ കാവിൽ നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവനന്തപുരം പെരുന്താണി  വൃന്ദയിൽ വിശ്വനാഥ മേനോന്‍റെ മകൻ ഗോഗുൽ  വി. മേനോൻ (36) ആണ് മരിച്ചത്. എറണാകുളം കേന്ദ്രമായ ക്വസ്റ്റ് വെഞ്ചേഴ്സ് ഉടമയാണ്.

വി. സെക്വർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും നടത്തി വരുന്നു ബിസിനസ് ആവശ്യാർഥം മംഗലാപുരത്ത് പോയി മടങ്ങുമ്പോഴാണ് അപകടം. മൂത്ത കുന്നം ക്ഷേത്രോത്സവത്തിന് ആനയെ ഇറക്കി ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്നു ലോറി.  കൂട്ടിയിടിയിൽ കാറിന്‍റെ മുൻഭാഗം തകർന്നു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ഗോഗുലിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മീരയാണ് ഭാര്യ മകൻ: ഹരി നന്ദൻ.

 

Tags:    
News Summary - kodungallur accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.