കയ്പമംഗലം (തൃശൂർ): പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു കുഞ്ഞുങ്ങ ളടക്കം നാലുപേർ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി ചിറ്റനേറ്റുക്കര വീട്ടിൽ രാമകൃഷ്ണൻ (68), മകൾ ചങ്ങനാശ്ശേരി ഇത്തിത്താനം മലക്കുന്നം കല്ലുകടവ് പ്രശാന്ത് ഭവനിൽ പ്രമോദിെൻറ ഭ ാര്യ നിഷ (33), നിഷയുടെ മകൾ മൂന്നര വയസ്സുള്ള ദേവനന്ദ, നിഷയുടെ സഹോദരി ഷീനയുടെയും തൊടു പുഴ വഴിത്തല സ്വദേശി മാളിയേക്കല്‍ നിശാന്തിെൻറയും മകൾ നിവേദിത (രണ്ട്) എന്നിവരാണ് മ രിച്ചത്. പ്രമോദിനെയും മൂത്തമകൻ ഏഴര വയസ്സുള്ള ആദിദേവിനെയും പരിക്കുകളോടെ കൊടുങ് ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച മൂന്നു മണിയോടെ പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിനു തെക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉേദ്യാഗസ്ഥനായ പ്രമോദും കുടുംബവും സഞ്ചരിച്ച കാറിൽ കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ലോറി സമീപത്തെ വീട്ടുമതിലും ഗേറ്റും ഇടിച്ചുതകർത്താണ് നിന്നത്. നാട്ടുകാരും പൊലീസും ലൈഫ് ഗാർഡ് ആംബുലൻസ് സർവിസ് പ്രവർത്തകരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അമിതവേഗത്തിൽ വന്ന കാർ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കയ്പമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു.
കോട്ടയം ജില്ല പൊലീസ് മേധാവിയുടെ സ്റ്റാഫിലെ ഡോർമാനാണ് പ്രമോദ്. ഞായറാഴ്ച നിഷയുടെ ഇളയ സഹോദരി നിവ്യയുടെ വിവാഹനിശ്ചയത്തിന് ഇത്തിത്താനത്തുനിന്ന് കുടുംബസമേതം ആലപ്പുഴയിലുള്ള വരെൻറ വീട്ടിലെത്തിയ പ്രമോദ് തിരികെ ആലുവയിലുള്ള നിഷയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെ നിന്നാണ് നിഷയുടെ പിതാവ് രാമകൃഷ്ണന്, നിവേദിത എന്നിവരുമായി ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനത്തിനു പോയത്.
നിവേദിതയുടെ പിതാവ് നിഷാന്തിന് ദുൈബയിലാണ് ജോലി. ദുൈബയിലായിരുന്ന മാതാവ് ഷീന പ്രസവത്തിനായി നാട്ടിലെത്തിയതായിരുന്നു. ഇളയകുഞ്ഞിന് നാലു മാസം പ്രായമുണ്ട്. ഉടൻ ദുൈബയിലേക്ക് മടങ്ങാനിരിക്കെയാണ് കുട്ടിയുടെ മരണം. സംസ്കാരം പിന്നീട്. അപകടത്തിൽ മരിച്ച പള്ളിക്കര എരുമേലിൽ രാമകൃഷ്ണൻ റിട്ട. ഷിപ്യാർഡ് ഉദ്യോഗസ്ഥനാണ്. രാമകൃഷ്ണെൻറ ഭാര്യ: നിർമല. മറ്റുമക്കൾ: ഷീന, ദിവ്യ. മരുമക്കൾ: പ്രമോദ്, നിഷാദ്.
‘‘ഞങ്ങൾ തിരിക്കുന്നു, വൈകുന്നേരം എത്തും’’
പള്ളിക്കര: തിങ്കളാഴ്ച 3.45ന് തൃശൂരിൽ അപകടത്തിൽ മരിച്ച രാമകൃഷണനും കുടുംബവും അപകടം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വീട്ടിലേക്ക് ഭാര്യയെയും മകളെയും വിളിച്ചത്. ഊണ് കഴിഞ്ഞ് ഇവിടെനിന്ന് തിരിക്കുകയാണെന്നും വൈകുന്നേരത്തോടെ തിരിച്ചെത്തുമെന്നും മകളോട് രാമകൃഷണൻ ഫോണിലൂടെ വിളിച്ചുപറഞ്ഞ ശേഷമാണ് അപകടവിവരം അറിയുന്നത്. തിരിച്ച് വിളിച്ചപ്പോൾ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
ഞായറാഴ്ച ഇളയ മകളുടെ വിവാഹനിശ്ചയമായിരുന്നു. പള്ളിക്കരയിലെ തറവാട്ടുവീട്ടിൽ ഒരുമിച്ചശേഷം തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഗുരുവായൂരിലേക്ക് തിരിച്ചത്. സ്കൂൾ അവധിക്ക് മക്കളെയും പേരമക്കളെയുംകൂട്ടി എല്ലാ വർഷവും രാമകൃഷണൻ ഗുരുവായൂർക്ക് പോകാറുണ്ട്. രണ്ടാമത്തെ മകൾ പ്രസവിച്ചുകിടക്കുന്നതിനാലാണ് യാത്ര ഒഴിവാക്കിയത്. അതിനാൽ രാമകൃഷണെൻറ ഭാര്യയും പോയില്ല. രാമകൃഷണൻ ഷിപ്യാർഡ് റിട്ട. ഉദ്യോഗസ്ഥനാണ്. അപകടത്തിൽ പരിക്കേറ്റ പ്രമോദ് കോട്ടയം എസ്.പിയുടെ ഗൺമാനാണ്. കൂടെയുണ്ടായിരുന്ന ആതിദേവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.