കാനത്തിന്​ കോടിയേരിയുടെ മറുപടി: ശത്രുവർഗത്തിന്റെ കുത്തിത്തിരിപ്പുകളെ ഒന്നിച്ച് നേരിടണം

കണ്ണൂർ: ജനങ്ങളെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ ഇടതു സർക്കാറിൽ നിന്നും ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശത്രുവർഗത്തിന്റെ കുത്തിത്തിരിപ്പുകളെ എൽ.ഡി.എഫ് ഒന്നിച്ച് നേരിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയ സർക്കാറാണ് ഇത്.  പതിനൊന്ന് മാസത്തിനിടെ അഴിമതി രഹിത ഭരണവും  സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പദ്ധതികളും നടപ്പാക്കി. ഇടതുമുന്നണി നേതാക്കൾ ജാഗ്രത പാലിക്കണമെന്നും തക്കം പാർത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം നൽകുന്ന വാക്കോ പ്രവൃത്തിയോ എൽ.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

സി.പി.െഎ നേതാവ് കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ച അഭിപ്രായം പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ്.  കോൺഗ്രസ് ബി.ജെ.പിയുമായി േചർന്ന് കിട്ടാവുന്ന എല്ലാ സാഹചര്യങ്ങളും സർക്കാറിനെതിരെ ഉപയോഗിക്കുന്നു.  ഇൗ സാഹചര്യത്തിൽ ഇടതുമുന്നണിയും ഘടക കക്ഷികളും കൂടുതൽ െഎക്യത്തോടെ പ്രവർത്തിക്കണം. സി.പി.എമ്മും സി.പി.െഎയും കൂടുതൽ യോജിച്ച് പ്രവർത്തിക്കണം. രാഷ്ട്രീയ വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുേമ്പാൾ അത് പറയുന്നതിൽ തെറ്റില്ല.

സ്വന്തം അഭിപ്രായം ഉയർത്തിപ്പിടിക്കാൻ എല്ലാ പാർട്ടികൾക്കും അവകാശമുണ്ട്. മുന്നണിയായി പ്രവർത്തിക്കുേമ്പാൾ ഭരണപരമായ കാര്യങ്ങളിൽ പരസ്യമായി അഭിപ്രായം പറയുന്നത് ഭരണത്തെ ബാധിക്കും. ഗവൺമ​െൻറ് ചെയ്യുന്ന സൽപ്രവൃത്തികൾ ചർച്ചചെയ്യപ്പെടില്ല. അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിൽ യോജിപ്പില്ല. ചർച്ചയിലൂടെ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ എൽ.ഡി.എഫിൽ ഇല്ലെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര ഭരണം ഉപയോഗിച്ച് കേരളത്തിൽ ഭരണം അസ്ഥിരീകരിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു. സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം താറുമാറാക്കിയത് ജനങ്ങളെ സർക്കാറിനെതിരെ തിരിച്ചുവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്.  നോട്ട് പിൻവലിച്ചതിന് ശേഷം സഹകരണ സ്ഥാപനങ്ങളെ തകർക്കാനും ശ്രമിച്ചു. മതിയായ നോട്ടുകൾ അച്ചടിച്ച് ഇറക്കാത്തതുമൂലം ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കാൻ  പണമില്ല. കേന്ദ്ര നിയന്ത്രണത്തിലുള്ള  െഎ.എ.എസ്  െഎ.പി.എസ് ഉദ്യോഗസ്ഥരെ സർക്കാറിനെതിരെ  തിരിക്കാനും ശ്രമം നടക്കുന്നു.

സി.പി.ഐ രണ്ട് മുന്നണികളിലും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്. സി.പി.ഐ മുന്നണിയിലും യു.ഡി.എഫ് മുന്നണിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള പാര്‍ട്ടിയാണ് സി.പി.ഐ. അതിനാല്‍ ഭരണകാര്യത്തില്‍  കൂടുതല്‍ അനുഭവസമ്പത്തുള്ള അവര്‍ അഭിപ്രായം പറഞ്ഞ് സര്‍ക്കാരിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അവരിൽ നിന്ന് നിര്‍ദേശങ്ങള്‍ വരുമ്പോള്‍ പരിഗണിക്കുമെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - kodiyeri's reply to kanam rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.