മലപ്പുറത്ത് 2004 ആവർത്തിക്കും –കോടിയേരി

കൊച്ചി: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മലപ്പുറത്ത് മാറ്റം പ്രകടമാണ്. മികച്ച പ്രകടനമാകും പാർട്ടി കാഴ്ചവെക്കുകയെന്നും കോടിയേരി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിച്ചതിനെക്കുറിച്ച ചോദ്യത്തോട് കോടിയേരി പ്രതികരിച്ചില്ല. തിരുവനന്തപുരത്ത് ജിഷ്ണുവി​െൻറ അമ്മ മഹിജ നടത്തിയ സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവർ പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ശ്രമിച്ചവരാണെന്നും കോടിയേരി പറഞ്ഞു. സർക്കാറിന് പ്രതികാരമനോഭാവമില്ല. പ്രതികാരം ചെയ്യാനായിരുന്നെങ്കിൽ ഇവരെ ഏതെങ്കിലും കേസിൽെപടുത്തി അകത്തിടാമായിരുന്നു. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ഒരുലക്ഷം സി.പി.എം പ്രവർത്തകരെയാണ് അകാരണമായി ജയിലിൽ അടച്ചത്. നാലുലക്ഷത്തോളം പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്തു. ഒരു പ്രസംഗത്തി​െൻറ പേരിലാണ് എം.എം. മണിയെ അറസ്റ്റ് ചെയ്തത്. ടി.വി. രാജേഷ് എം.എൽ.എ, കെ.കെ. രാഗേഷ് എം.പി തുടങ്ങിയവരൊക്കെ യു.ഡി.എഫ് സർക്കാറി​െൻറ പ്രതികാര നടപടികൾക്കിരയായവരാണ്. 

ചില പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള കോടതി നിരീക്ഷണത്തെ സർക്കാറിനെതിരായ നിലപാടായി കാണാൻ കഴിയില്ല. സ്വാശ്രയ കോളജ് മാനേജർക്കെതിരെ കേസെടുത്തപ്പോൾ മുൻകൂർ ജാമ്യം നൽകിയത് കോടതിയാണ്. ജിഷ്ണുേകസിൽ പ്രതികളുടെ മുൻകൂർജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീംകോടതിയിൽ പോയി. സർക്കാർ ശരിയായ രീതിയിലാെണന്നും ജിഷ്ണുവിനും കുടുംബത്തിനും നീതി ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.