സി.ബി.​െഎയെ ഉപയോഗിച്ച്​ രാഷ്​ട്രീയ എതിരാളികളെ നേരിടുന്നതിനേറ്റ തിരിച്ചടി -കോടിയേരി

തിരുവനന്തപുരം: സി.ബി.​െഎയെ ഉപ​യോഗിച്ച്​ രാഷ്​ട്രീയ എതിരാളികളെ തകർക്കുന്ന കേന്ദ്രസർക്കാറി​​െൻറ നീക്കത്തിനേറ്റ തിരിച്ചടിയാണ്​ പിണറായി വിജയ​െന കുറ്റമുക്​തനാക്കിയുള്ള ഹൈകോടതി വിധിയെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. വസ്​തുനിഷ്​ഠമായ വിലയിരുത്തലാണ്​ കോടതി നടത്തിയത്​. പ്രതിയാക്കി പിണറായിയെ രാഷ്​ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ്​ നടന്നത്​. ലാവ​ലിൻ കേസ്​ ആദ്യം അന്വേഷിച്ച വിജിലൻസ്​ കോടതി പിണറായിയെ പ്രതിയാക്കിയിരുന്നില്ല. പിന്നീട്​ കോൺഗ്രസി​​െൻറ രാഷ്​ട്രീയമായ ആവശ്യത്തിലൂന്നി അന്വേഷണം നടത്തി.

സി.ബി.​െഎയും പിണറായിയെ കുറ്റമുക്​തനാക്കുകയാണുണ്ടായത്​. രാഷ്​ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാൻ സി.ബി.​െഎയെ ഉപയോഗിക്കുന്നതി​​െൻറ തെളിവാണ്​ ലാവലിൻ കേസ്​. പ്രമുഖനായ നേതാവിനെ ബലിയാടാനാക്കാനും വേട്ടയാടാനും സി.ബി.​െഎ നടത്തിയ നീക്കത്തിനേറ്റ തിരിച്ചടിയാണ്​ ഇൗ കോടതി വിധി. ഇൗ കേസി​​​െൻറ പേരിൽ പിണറായിക്കെതിരെ പ്രചാരണം നടത്തി സി.പി.എമ്മി​​െൻറ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ്​ ദേശീയതലത്തിൽ നടന്നത്​.

പിണറായിയുടെ തൊപ്പിയിലെ ഒരു തൂവൽ കൂടിയാണ്​ കോടതി വിധി. സി.പി.എമ്മി​​െൻറ അഴിമതിവിരുദ്ധ പ്രതിച്ഛായ ഉയർത്തിക്കാട്ടാനാകുന്ന വിധിയാണിത്​. ഇൗ ഇടപാടിൽ ഉൾപ്പെട്ട മറ്റ്​ മന്ത്രിമാരെയെല്ലാം ഒഴിവാക്കി പിണറായിയെ മാത്രം പ്രതിയാക്കിയ സി.ബി.​െഎ നടപടിയിൽ നിന്നുതന്നെ ഇതിലെ രാഷ്​ട്രീയം വ്യക്​തമാണ്​. രാഷ്​ട്രീയ പ്രതിയോഗികളെ നേരിടാനുള്ള ആയുധമാക്കി സി.ബി.​െഎ മാറ്റുന്ന നീക്കത്തിൽനിന്ന്​ കേന്ദ്രസർക്കാർ ഇനിയെങ്കിലും പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Tags:    
News Summary - Kodiyeri React to Lavalin Case Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.