Posted On
date_range Updated On
date_range ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടർക്കുണ്ട് - കോടിയേരി
തിരുവനന്തപുരം: പോളിങ് ഏജൻറ് ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടർക്കുണ്ടെന്ന് സി.പി.എം സംസ ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പർദ ധരിച്ച് പോളിങ് സ്റ്റേഷനുകളിൽ എത്തുന്നതിൽ തടസ്സമില്ല. എന്നാൽ, വോട്ടറെ തിരിച്ചറിയാനായി പോളിങ് ഏജൻറ് ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടർക്കുണ്ട്. കള്ളവോട്ട് ചെയ്യാനായി ചിലർ പർദ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല- അദ്ദേഹം പറഞ്ഞു. പാമ്പുരുത്തിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയെ ലീഗുകാർ തടഞ്ഞത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.