കോടിയേരി ബാലകൃഷ്​ണൻ ദേശാഭിമാനി ചീഫ്​ എഡിറ്ററാകും

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്​ണൻ സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററാകും. നിലവിലെ ചീഫ്​ എഡിറ്റർ പി. രാജീവ്​ മന്ത്രിയാകുന്ന സാഹചര്യത്തിലാണ്​ കോടിയേരി പാർട്ടി മുഖപത്രത്തിന്‍റെ തല​പ്പത്തേക്ക്​ എത്തുന്നത്​. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും കോടിയേരി വൈകാതെ മടങ്ങിയെത്തുമെന്നാണ്​​ സൂചന.

പി. രാജീവിനെ മന്ത്രിയായി സി.പി.എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യവസായം, നിയമം വകുപ്പുകളു​െട ചുമതല രാജീവിന്​ നൽകുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഈ വാർത്തകൾക്കിടെയാണ്​ ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററായി കോടിയേരി എത്തുന്നത്​.

നേരത്തെ പി.ബി അംഗങ്ങളായിരിക്കെ വി.എസ്​ അച്യുതാനന്ദനും ഇ.കെ നായനാരും ദേശാഭിമാനി ചീഫ്​ എഡിറ്റർ സ്ഥാനം വഹിച്ചിരുന്നു​.                                                       

Tags:    
News Summary - Kodiyeri Balakrishnan will be the Chief Editor of Deshabhimani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.