Posted On
date_range Updated On
date_range ഭൂമാഫിയക്കൊപ്പം പ്രവർത്തിച്ച് പി.ടി. തോമസ് ജനങ്ങളെ വെല്ലുവിളിക്കുന്നു -കോടിയേരി
കൊച്ചി: ഭൂമാഫിയയുടെ കൂടെ പ്രവർത്തിച്ച് പി.ടി. തോമസ് എം.എൽ.എ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എം.എൽ.എ ഉൾപ്പെടുന്ന കള്ളപ്പണ ഇടപാട് വിജിലൻസ് അന്വേഷിക്കണം. പി.ടി. തോമസ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
തെറ്റ് ചെയ്യുന്ന എം.എൽ.എമാരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അധികാരമില്ല. കള്ളപ്പണ ഇടപാടിന്‍റെ ഭാഗമായി എം.എൽ.എ മാറിയത് ഗൗരവകരമാണ്. ഊരാകുടുക്കിൽ നിന്ന് രക്ഷപ്പെടാൻ എന്ത് നുണയും അദ്ദേഹം പറയും. മുൻ മുഖ്യമന്ത്രിമാർ വരെ വസ്തുത മനസിലാക്കാതെ എം.എൽ.എയെ ന്യായീകരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.