ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ; കലാപ ഗൂഢാലോചന തെളിഞ്ഞെന്ന്​ കോടിയേരി

കോഴിക്കോട്​: ശബരിമല വിധിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിലൂടെ ഉന്നതതല ഗൂഢാലോചനയാണ്​ പുറത്തുവന്നിരിക്കുന്നതെന്ന്​ സി.പി.എം സംസ്ഥാന ​െസക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ.

കലാപത്തിനായുള്ള അവസരം പാർത്തിരുന്നവർ ശബരിമലയിലെ സ്​ത്രീ പ്രവേശനം ആയുധമായി എടുക്കുകയായിരുന്നു. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിലൂടെ ശബരിമലയിലെ സംഭവങ്ങളെല്ലാം ഒരു ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന്​ തെളിഞ്ഞിരിക്കുകയാണ്​.​ ഇതുമായി ബന്ധപ്പെട്ട്​ ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്​ പുറപ്പെടുവിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബി.ജെ.പി വെച്ചിരിക്കുന്ന അജണ്ടക്ക്​ വിധേയമായി പെട്ടിരിക്കുന്നവരിൽ ഒന്ന്​ കോൺഗ്രസ്​ പാർട്ടിയാണ്. മറ്റൊന്ന്​ ശബരിമലയിലെ തന്ത്രികുടുംബമാണ്​. പിള്ളയുടെ വെളിപ്പെടുത്തൽ അത്യന്തം ​ഗൗരവതരമാണെന്നും കേരളത്തിൽ ഒരു കലാപമുണ്ടാക്കാൻ ഒരുപാട്​ കാലമായി ആർ.എസ്​.എസ്​ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ​കോടിയേരി പറഞ്ഞു.

വെളിപ്പെടുത്തലി​​​െൻറ അടിസ്ഥാനത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട്​ നടന്ന എല്ലാ സംഭവങ്ങളിലും ഒന്നാം പ്രതിയായി ശ്രീധരൻപിള്ളയെ ചേർത്ത്​ കേസ്​ രജിസ്റ്റർ ചെയ്യണം. ശബരിമലയിൽ നടന്ന എല്ലാ ഗൂഢാലോചനയുടെയും സൂത്രധാരൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ ശ്രീധരൻ പിള്ളയാണെന്നാണ്​ ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും കോടിയേരി​ പറഞ്ഞു​.

ബാഹ്യശക്​തികളുടെ സ്വാധീനത്തിൽ പ്രവർത്തിക്കേണ്ട സംവിധാനമല്ല തന്ത്രികുടുംബം. ശബരിമലയിലെ ആചാരാനുഷ്​ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കുവേണ്ടി ചുമതലപ്പെടുത്തിയ ഒരു കുടുംബം എന്ന നിലയിൽ അവരിൽ അർപ്പിച്ച വിശ്വാസം തന്നെയാണ്​ നഷ്​ടപ്പെടുത്തിയത്​. ബി.ജെ.പിയുടെ അജണ്ടക്ക്​ വിധേയമായി പ്രവർത്തിക്കേണ്ടവരാണോ തന്ത്രി കുടുംബം. അതി​​​െൻറ ഫലമായി നടയടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയത്​ പോലും ​ശ്രീധരൻപിള്ളയുടെ ആസൂത്രണമാണെന്നാണ്​ ഇൗ വെളിപ്പെടുത്തൽ തെളിയിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.

Tags:    
News Summary - Kodiyeri balakrishnan about sreedharan pillai-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.