കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകൾ: ഉദ്ഘാടനം ഇന്ന്, 17 മുതൽ സർവിസ്
കൊച്ചി: മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതോടെ അഞ്ച് റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ വ്യാപിക്കുന്നു. വൈകീട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിലാണ് ചടങ്ങുകൾ. ഇതോടെ ഒമ്പത് ടെർമിനലുകളാണ് യാഥാർഥ്യമാകുക. ഞായറാഴ്ച രാവിലെ മുതൽ പുതിയ റൂട്ടുകളിൽ സർവിസ് തുടങ്ങും.
ഹൈകോർട്ട് ജങ്ഷൻ ടെർമിനലിൽനിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽനിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്.
പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക്
- ഹൈകോർട്ട് ജങ്ഷൻ-മുളവുകാട് നോർത്ത് 30 രൂപ
- ഹൈകോർട് ജങ്ഷൻ-സൗത്ത് ചിറ്റൂർ 40 രൂപ
- ബോൾഗാട്ടി-മുളവുകാട് നോർത്ത് 30 രൂപ
- ബോൾഗാട്ടി-സൗത്ത് ചിറ്റൂർ 40 രൂപ
- മുളവുകാട് നോർത്ത്-സൗത്ത് ചിറ്റൂർ 20 രൂപ
- സൗത്ത് ചിറ്റൂർ-ചേരാനെല്ലൂർ 30 രൂപ
- സൗത്ത് ചിറ്റൂർ-ഏലൂർ 30 രൂപ
- ഏലൂർ-ചേരാനെല്ലൂർ 20 രൂപ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.