Posted On
date_range Updated On
date_range കൊച്ചി യു.ഡി.എഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ്
എറണാകുളം: കൊച്ചി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ്. ശാരീരികസ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെയാണ് ടോണി ചമ്മണിയാണ് രോഗ വിവരം പുറത്തുവിട്ടത്.
പ്രിയപ്പെട്ട സഹോദരി സഹോദരരെ
യു.ഡി.എഫ് പ്രവർത്തകരെ,
ഞാൻ കോവിഡ് പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലോ...? എന്‍റെ അഭാവത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്ന് അഭ്യർഥിക്കുന്നു. എന്‍റെ അസാന്നിധ്യത്തിലും നിങ്ങൾ കൂടുതൽ ശക്തിയോടെ, ഏക മനസ്സോടെ പ്രവർത്തന രംഗത്തുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ട്. ഈ ഘട്ടവും നാം തരണം ചെയ്യും.
ദൈവം നമ്മളെ സഹായിക്കട്ടെ.
സ്നേഹത്തോടെ,
നിങ്ങളുടെ ടോണി ചമ്മണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.