Posted On
date_range Updated On
date_range യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി; കൊച്ചി മെട്രോ അരമണിക്കൂര്‍ നിര്‍ത്തിവെച്ചു
കൊച്ചി: യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സർവീസ് തൽക്കാലത്തേക്ക് നിർത്തി. അരമണിക്കൂറിന് ശേഷമാണ് മെട്രോ യാത്ര തുടര്‍ന്നത്. മലപ്പുറം സ്വദേശിയായ അലി അക്ബര്‍ ആണ് ട്രാക്കില്‍ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് ട്രാക്കില്‍ ഇറങ്ങിയ ഇയാള്‍ ചങ്ങമ്പുഴ പാര്‍ക്ക് ഭാഗത്തേക്ക് നടക്കുകയായിരുന്നു.
മെട്രോ ട്രാക്കിന് നടുവിലൂടെ ട്രെയിനിന് വൈദ്യുതി നല്‍കുന്ന 750 വാട്ട് തേര്‍ഡ് റെയില്‍ ലൈനുണ്ട്. അപകടം മനസിലാക്കി അധികൃതർ ട്രാക്കിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. എതിര്‍ വശത്തു നിന്നും പൊലീസ് എത്തിയതോടെ ഇയാള്‍ തിരിച്ച് പാലാരിവട്ടത്തേക്ക് വരികയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.