Posted On
date_range Updated On
date_range സ്വാതന്ത്ര്യ ദിനത്തിൽ മെട്രോ യാത്രക്ക് 10 രൂപ മാത്രം; 'ഫ്രീഡം ടു ട്രാവൽ' ഓഫറുമായി കൊച്ചി മെട്രോ
കൊച്ചി: രാജ്യം 75ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ യാത്രക്കാർക്ക് ഇളവുകളുമായി കൊച്ചി മെട്രോയും ആഘോഷങ്ങളിൽ പങ്കാളിയാകുന്നു. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി യാത്രക്കാർക്ക് ആഗസ്റ്റ് 15ന് 'ഫ്രീഡം ടു ട്രാവൽ' ഓഫർ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ.
സ്വാതന്ത്ര്യ ദിനത്തിൽ കൊച്ചി മെട്രോയിൽ വെറും 10 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാർക്ക് നൽകുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതിയാകും. ക്യൂ.ആർ ടിക്കറ്റുകൾക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.